എംഡിഎംഎയുമായി മുഴക്കുന്ന് സ്വദേശികൾ പിടിയിൽ

 



കോഴിക്കോട് : അടുക്കത്ത് 27 ഗ്രാം എംഡിഎംഎയുമായി മുഴക്കുന്ന് സ്വദേശികളായ രണ്ട് പേർ പിടിയിൽ. രണ്ട് കാറുകളിൽ എത്തിയ നാല് പേർ എംഡിഎംഎ കൈമാറുന്നതിനിടെ നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ഇജിലാൽ, റഹീം എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.പ്രതികൾ സഞ്ചരിച്ച കാറുകൾ നാട്ടുകാർ എറിഞ്ഞു തകർക്കുകയും ചെയ്തു

Post a Comment

0 Comments