മാനന്തവാടി -മട്ടന്നൂർ നാലുവരിപ്പാത, സാമൂഹിക ആഘാത പഠന നോട്ടിഫിക്കേഷനിൽ നിന്നും പേരുവിട്ടുപോയവരുടെ പരിശോധന നാല് പഞ്ചായത്തുകളിൽ പൂർത്തിയായി സ്പെഷ്യൽ തഹസിൽദാർ അറിയിച്ചു

 

മാനന്തവാടി മട്ടന്നൂർ നാലുവരിപ്പാത സാമൂഹിക ആഘാത പഠന നോട്ടിഫിക്കേഷനിൽ നിന്നും പേര് വിട്ടു പോയവരുടെ പരിശോധന നാല് പഞ്ചായത്തുകളിൽ പൂർത്തിയായതായി സ്പെഷ്യൽ  തഹസിൽദാർ അറിയിച്ചു. ചൊവ്വാഴ്ച കേളകം പഞ്ചായത്തിലാണ് പരിശോധന പൂർത്തിയാക്കിയത് പേരാവൂർ,പഴശ്ശി, ശിവപുരം, തില്ലങ്കേരി എന്നിവിടങ്ങളിലെ പരിശോധനയാണ് ബാക്കിയുള്ളത്. പേരാവൂർ പഞ്ചായത്തിലെ പരിശോധന ഈ മാസം 22ന് നടത്തും പരിശോധന പൂർത്തിയാക്കി ഹിയറിങ്ങ് നടത്തിയ ശേഷം റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ഡെപ്യൂട്ടി തഹസിൽദാർ വിപി സ്മിത, റവന്യൂ ഇൻസ്പെക്ടർ മാനസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത് പുതിയ സർക്കാർ നിലവിൽ വന്നതോടെ മാനന്തവാടി മട്ടന്നൂർ നാലുവരിപ്പാതയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ജിൽസൻ മേക്കൽ പറഞ്ഞു.

Post a Comment

0 Comments