'തെരഞ്ഞടുപ്പിൽ തോൽപ്പിച്ചത് ഒരു വ്യക്തിയെ അല്ല, പ്രസ്ഥാനത്തെയാണ്'; പയ്യന്നൂർ സിപിഎമ്മിൽ വീണ്ടും പോസ്റ്റർ യുദ്ധം




 കണ്ണൂർ: പയ്യന്നൂരിൽ സിപിഎമ്മിൽ വീണ്ടും പോസ്റ്റർ യുദ്ധം. ഏരിയ സെക്രട്ടറി പി. സന്തോഷ്, മുൻ എംഎൽഎ സി.കൃഷ്ണൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയാണ് പോസ്റ്റർ.

തെരഞ്ഞടുപ്പിൽ തോൽപ്പിച്ചത് ഒരു വ്യക്തിയെ അല്ല, പ്രസ്ഥാനത്തെയാണെന്ന് പോസ്റ്ററിൽ. ജില്ലാ കമ്മിറ്റി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പയ്യന്നൂരിൽ പാർട്ടി ഉണ്ടാവില്ലെന്നും ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും പോസ്റ്ററിൽ. സേവ് ദ സിപിഎം എന്ന പേരിലാണ് ഫ്ലക്സ് ബോർഡ്.

Post a Comment

0 Comments