കൊട്ടിയൂർ: ആംബുലൻസ് ഗതാ ഗതക്കുരുക്കിൽപ്പെട്ട് മരിച്ച ആദിവാസി കുടുംബത്തിൽപ്പെട്ട കുട്ടിയുടെ കുടുംബത്തിന് കൊട്ടിയൂർ ദേവസ്വം സഹായധനം നൽകി. കഴിഞ്ഞവർഷത്തെ വൈശാഖോത്സവകാലത്ത് ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് കൃത്യസമയത്ത് മാനന്തവാടി മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിക്കാനാകാതെ മരിച്ച താഴെ പാൽച്ചുരത്തെ പ്രജുലിന്റെ കുടുംബത്തിനാണ് കൊട്ടിയൂർ ദേവസ്വം ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
പ്രജുലിന്റെ മാതാപിതാക്കളായ പ്രജോഷും സിന്ധുവും ചേർന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായ ണൻ നായരിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി.
ദേവസ്വം ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, ചോടത്ത് ഹരിദാസ്, ടി.കെ.കേ. രളവർമ വലിയരാജ, എൻ.പ്ര ശാന്ത്, സി.ചന്ദ്രശേഖരൻ, എക്സി ക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ എന്നിവർ ഒപ്പമുണ്ടായിരുന്നു

0 Comments