ജില്ലയിലെ കർഷകരും മരം വ്യാപാരികളും നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടണം; കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ

 



കൽപ്പറ്റ: ജില്ലയിലെ കർഷകരും മരം വ്യാപാരികളും നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ (KSTMA) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പട്ടു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിലെത്തിയ മന്ത്രി അഡ്വ: ടി സിദ്ധീഖുമായി കൂടികാഴ്ച്ച നടത്തിയ ശേഷമാണ് നിവേദനം നൽകിയത്. 

ജനങ്ങളുടെ പരാതികൾ കേൾക്കുമെന്നും  വ്യാപാരമേഖലയിലെ പുരോഗതിക്കും കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനും ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുന്നതിന്  ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചനകളിലൂടെ ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്നും ജനങ്ങൾ തങ്ങളിൽ അർപ്പിച്ച വിശ്വാസം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കെ എസ് റ്റി എം എ . ജില്ലാ പ്രസിഡന്റ് ജയിംസ് ഇമ്മാനുവൽ, ജില്ലാ സെക്രട്ടരി കെ സി കെ. തങ്ങൾ  കോ-ഓർഡിനേറ്റർ ജാബിർ കരണി, ആശിഷ് കുമാർ, എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.


Post a Comment

0 Comments