കൊട്ടിയൂര്‍ വൈശാഖ മഹോത്സവം നെയ്യമൃത് വ്രതക്കാരുടെ വെറെവെപ്പ് ആരംഭിച്ചു

 


കൊട്ടിയൂര്‍ വൈശാഖ മഹോത്സവം  നെയ്യമൃത് വ്രതക്കാരുടെ വ്രതം ആരംഭിച്ചു. ഓരോ മഠങ്ങളിലെയും കാരണവരുടെ നേതൃത്വത്തില്‍ വെറെവെപ്പ് നടത്തുന്ന ചടങ്ങ് ഭക്തിനിര്‍ഭരമാണ്. ആദ്യ ഒരാഴ്ചത്തെ വ്രതം കഴിഞ്ഞാല്‍ രണ്ടാമത്തെ അനുഷ്ടാനമായ  വ്രതമാണ് വേറെ വെപ്പ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് നടക്കുന്ന പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യമൃത് സംഘം വ്രതനിഷ്ഠയുടെ രണ്ടാം ഘട്ടമായ വേറെ വെപ്പ് ചടങ്ങ് ആരംഭിച്ചു. വ്രതക്കാര്‍ കൂട്ടമായി പ്രത്യേകസ്ഥലങ്ങളില്‍ വെച്ച് ചിട്ടയോടെ പാരമ്പര്യരീതിയില്‍ ഭക്ഷണം പാകംചെയ്ത് കഴിക്കുന്നതാണ് വേറെ വെപ്പ്. 

ഉത്സവകാലത്ത് നടക്കുന്ന മറ്റ് ആചാര അനുഷ്ഠാന ചടങ്ങുകളിൽ നിന്നും വ്യത്യസ്ഥമാണ് നെയ്യാട്ടവും ഇതിനായി വ്രതം നോറ്റിരിക്കുന്ന നെയ്യമൃത് സംഘങ്ങളും. വ്രത കാലത്തുള്ള ഭക്ഷണ രീതിയും തികച്ചും പാരമ്പര്യ രീതിയിലാണ്. കൊട്ടിയൂർ ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായി മേടമാസത്തെ വിശാഖം നാൾ ഇക്കരെ കൊട്ടിയൂർ നടയിൽ നടക്കുന്ന പ്രക്കൂഴം ചടങ്ങോടെ മഠങ്ങൾ കേന്ദ്രീകരിച്ച് വ്രതം ആരംഭിക്കുന്ന നെയ്യമൃത് സംഘങ്ങൾ വ്രത നിഷ്ടയുടെ ആദ്യഘട്ടത്തിൽ സ്വന്തം വീടുകളിൽ നിന്നും വൃത്തിയോടെയും ശുദ്ധിയോടെയും ഭക്ഷണ സാധനങ്ങൾ കഴിക്കുകയും തുടർന്നാണ്  ഇവർ വ്രതത്തിന്റെ രണ്ടാം ഘട്ടത്തിൽ ‘വേറെ വെപ്പ്’ എന്ന ചടങ്ങ് ആരംഭിക്കുകയും ചെയ്യുന്നത്.

തിരുവോണപ്പുറം നെയ്യമൃത് മഠത്തിലെ  കാരണവർ ചീക്കപ്രറവൻ മോഹനൻ്റെ നേതൃത്വത്തിലാണ് ഇക്കുറി നെയ്യമൃതസംഘങ്ങൾ നെയ്യ് എഴുന്നള്ളിക്കുക.10 ദിവസത്തെ വേറെവെപ്പ് ചടങ്ങുകൾ പൂർത്തിയാക്കി 22ന് കലശം കുളിച്ച് മഠത്തിൽ കയറും.നെയ്യാമൃത്  മതങ്ങളിൽ പ്രവേശിക്കുന്നതോടുകൂടിയാണ് മൂന്നാമത്തെ കഠിനവൃതം ആരംഭിക്കുന്നത്. ഇക്കുറി തിരുവോണപ്പുറം നെയ്യാമൃതമഠത്തിൽ 31 പേരാണ് കലശം കുളിച്ചു മഠത്തിൽ കയറുക.

Post a Comment

0 Comments