കൊട്ടിയൂർ ദേവസ്വം നിർമ്മിച്ച നടപ്പാലം മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു

  




കൊട്ടിയൂർ ദേവസ്വം മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മന്ദംചേരിയിൽനിന്ന് അക്കരെ കൊട്ടിയൂരിലേക്ക് 60 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയുമുള്ള സ്റ്റീൽ പാലമാണ് ബാവലിപുഴയിൽ നിർമിച്ചത്.2.5 കോടി രൂപയാണ് നിർമാണച്ചെലവ്.

പാലത്തിന്റെ അവസാനവട്ട പണികളാണ് പുരോഗമിക്കുന്നത്. വൈശാഖോത്സവത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കൊട്ടിയൂർ ദേവസ്വം നടത്തിയ മറ്റ് നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

നവീകരിച്ച പാർക്കിങ് ഗ്രൗണ്ടുകളുടെ ഉദ്ഘാടനം വൈദ്യുത മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു.

അക്കരെ നടപ്പന്തൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിസിലി കണ്ണന്താനം, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

0 Comments