ചാണപ്പാറ ദേവി വാദ്യ സംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറ്റവും അനുമോദന സദസ്സും





കണിച്ചാർ: ചാണപ്പാറ ദേവീക്ഷേത്രത്തിന്റെ മുപ്പതാമത് പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ചാണപ്പാറ ദേവി വാദ്യ സംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു. ചാണപ്പാറ ദേവി വാദ്യ സംഘത്തിന്റെ ആറാം ബാച്ചിന്റെ അരങ്ങേറ്റമാണ് ക്ഷേത്രാങ്കണത്തിൽ അരങ്ങേറിയത്.

ആറ് വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവരാണ് തുകൽവാദ്യത്തിൽ പഞ്ചാരികൊട്ടി വാദ്യകലാകാരന്മാരും കലാകാരികളും ആയത്. വാദ്യസംഘം ഭാരവാഹികളായ കെ.എസ് അശ്വിൻ, അജയ് കൃഷ്ണ, അശ്വന്ത് മനോളി, അക്ഷയ് രാജ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.

അരങ്ങേറ്റത്തോടനുബന്ധിച്ച് അനുമോദനസദസും സംഘടിപ്പിച്ചു. ജില്ല കലോത്സവ വിജയികൾക്കും, മാനേജ്മെന്റ് വിഷയത്തിൽ യു.ജി.സി നെറ്റും ഗവേഷണ പഠനത്തിന് യോഗ്യതയും നേടിയ പി.എസ്. ദേവദർശൻ , സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയ കെ.എസ് അശ്വിൻ എന്നിവർക്കാണ് അനുമോദനം നൽകിയത്.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ല പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, മാലൂർ അനിരുദ്ധൻ, കെ.കെ ശ്രീജിത്ത്, വിഷ്ണുദാസ്, സ്നേഹ രോഹിത് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments