‘എസ്എഫ്ഐയുടെ എക്സസൈസ് ആണ് നടക്കുന്നത്; ഭരണം മാറിയപ്പോൾ കഴിവുള്ളവരാണെന്ന് തെളിയിക്കുകയാണ്’: പരിഹസിച്ച് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ചാകും നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോടതി നിർദേശപ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്. രണ്ടുവർഷം എടുത്തു രൂപീകരിക്കാൻ പുതിയ യുഡിഎഫ് സർക്കാർ വന്നതോടെ എസ്ഐടി രൂപീകരിച്ചു. ആ റിപ്പോർട്ട് ഇന്നലെ ഡിജിപിക്ക് കൈമാറി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അഞ്ച് പേർക്കെതിരെ നിയമനടപടി. സ്വാഭാവിക നടപടി മാത്രമാണ്, നടപടിക്ക് പിന്നിൽ രാഷ്ട്രീയമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ എസ്എഫ്ഐ -പൊലീസ് സംഘർഷത്തെയും അദ്ദേഹം പരിഹസിച്ചു. എസ്എഫ്ഐയുടെ എക്സസൈസ് ആണ് നടക്കുന്നത്. ഭരണം മാറിയപ്പോൾ കഴിവുള്ളവരാണെന്ന് തെളിയിക്കുകയാണ്. ലാത്തി ചാർജ് ഉണ്ടാകരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്‌ഐക്കാരും സിപിഐഎമ്മും കുറച്ച് ക്ഷമിക്ക്. പത്ത് വര്‍ഷം ഭരിച്ചവരല്ലേയെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. സംയമനം പാലിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഒന്നിനും സമമായിട്ടില്ലെന്നും ഇനിയും സമയമുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Post a Comment

0 Comments