മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി ഓപ്പറേഷൻ ഗജമുക്തി




ആറളം :മനുഷ്യ -വന്യജീവി സംഘർഷ  ലഘൂകരണത്തിന്റെ ഭാഗമായി ഓപ്പറേഷൻ ഗജമുക്തി  നടത്തി.  ആറളം ഫാം ബ്ലോക്ക് .1 , ബ്ലോക്ക് 5( നഴ്സറി ഭാഗം ) ഭാഗങ്ങളിൽ  2 ആനകളെ ( വലിയ കൊമ്പൻ , മൊട്ടു കൊമ്പൻ) എക്കണ്ടി വഴി ബ്ലോക്ക് 2 ലേക്ക് കടത്തിവിടുകയും ചെയ്തു. തുടർന്ന് ബ്ലോക്ക് 2 ൽ നിന്നും 6 ആനകളെ (ബ്ലോക്ക് 1,5 ഭാഗങ്ങളിൽ നിന്നും കടത്തിവിട്ട 2 ആനകൾ ഉൾപ്പെടെ)ബ്ലോക്ക്.4 വഴി ഹെലിപ്പാഡ് ഭാഗത്തേക്കും കടത്തിവിട്ടു. 

ആറളം അസി. വൈൽഡ് ലൈഫ് വാർഡന്റെയും , കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷനിൽ ഡ്രൈവിംഗ് ടീമിൽ ആറളം വൈൽഡ് ലൈഫിലെയും , കൊട്ടിയൂർ റെയിഞ്ചിലെയും , കണ്ണവം റെയിഞ്ചിലെയും സ്റ്റാഫുകളും വാച്ചർമാരും , ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 47 പേർ പങ്കെടുത്തു.  നാളെ ദൗത്യം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

0 Comments