‘എന്നെ ഒഴിവാക്കി തരണമെന്ന് പറഞ്ഞതാണ്, അപ്പോള്‍ മത്സരിക്കാന്‍ വേറെയാരുമില്ലെന്ന് പറഞ്ഞു’; ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണ ജോര്‍ജ്

 



പത്തനംതിട്ട:സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. മണ്ഡലം സെക്രട്ടറി സ്വയം സ്ഥാനമൊഴിഞ്ഞത് സ്ഥാനാര്‍ത്ഥിക്ക് താല്പര്യമില്ലാത്തതിനാല്‍ ഒഴിവാക്കിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ഉള്‍പ്പെടെ തെറ്റിദ്ധാരണയുണ്ടാക്കി. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വീണാ ജോര്‍ജ് തിരിച്ചടിച്ചത്.

Post a Comment

0 Comments