ജീവനക്കാര്‍ക്ക് ബോണസില്ല, നിര്‍ബന്ധിത അവധിയും; കടുത്ത പ്രതിസന്ധിയില്‍ എയര്‍ ഇന്ത്യ


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ചിലവ് കുറക്കാന്‍ കൂടുതല്‍ നടപടികളുമായി കമ്പനി. പശ്ചിമേഷ്യ യുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി മൂലം ഇന്ധനവില വര്‍ധിച്ചതാണ് കമ്പനിക്ക് വലി തിരിച്ചടിയുണ്ടാക്കിയത്.

നഷ്ടം നേരിടാന്‍ ചിലവ് കുറക്കാനുള്ള ചില പദ്ധതികളുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പളപാക്കേജിനൊപ്പം നല്‍കിയിരുന്ന ബോണസ് ഇനിയുണ്ടാവില്ലെന്ന് സൂചന എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എയര്‍ ഇന്ത്യ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. കമ്പനി സിഇഒ കാംബര്‍ വില്‍സണ്‍ ഇന്നത്തെ യോഗത്തില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് ഫ്യൂവല്‍ നിരക്കില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമേ വ്യോമപാതയിലെ ചില നിയന്ത്രണങ്ങളും എയര്‍ ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്പനി നിര്‍ബന്ധിതമായത്.

മാര്‍ച്ചില്‍ അവസാനിച്ച 2025-26 സാമ്പത്തികവര്‍ഷത്തില്‍ 22,000 കോടി നഷ്ടം എയര്‍ ഇന്ത്യക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ ഇന്ത്യ മാത്രമല്ല പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് പല അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കും ചെലവ് ചുരുക്കേണ്ടി വന്നിരുന്നു.

Post a Comment

0 Comments