അമിതവേഗത്തിലെത്തിയ കാർ കീഴ്മേൽ മറിഞ്ഞ് വഴിയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

 



തിരുവനന്തപുരം: കവടിയാറിൽ കാർ കീഴ്‌മേൽ മറിഞ്ഞ് അപകടം. വഴിയാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. പാലക്കാട്‌ സ്വദേശി നൗഷിദ(24) ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.

അമിതവേഗതയിൽ വന്ന കാർ ഡിവൈഡറിൽ ഇടിച്ച് കീഴ്‌മേൽ മറിയുകയായിരുന്നു. തുടർന്ന് മറ്റ് വാഹനങ്ങളിലും ഇടിച്ചു. ഒരു ഇതര സംസ്ഥാന തൊഴിലാളിയും മറ്റൊരു യുവാവും പട്ടത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ പേരൂർക്കട സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്. കുറവൻകോണം സ്വദേശി മോഹൻ തോമസാണ് വാഹനം ഓടിച്ചത്. ഇയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments