കേരളത്തിൽ ആര് മുഖ്യമന്ത്രിയാവുമെന്നതിൽ എഐസിസി തീരുമാനം വൈകിട്ടോടെയുണ്ടാവുമെന്ന് സൂചന

 

ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രിയാവുമെന്നതിൽ എഐസിസി തീരുമാനം വൈകിട്ടോടെയുണ്ടാവുമെന്ന് സൂചന. കേരളത്തിലെ സ്ഥിതിഗതികൾ രൂക്ഷമെന്ന് നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചു. ഖാർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ചയിൽ കേരളത്തിലെ നേതാക്കളെ വിളിച്ച് വരുത്തും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും. കേരളത്തിലെത്തിയ നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ചർച്ച രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്.

മുഖ്യമന്ത്രിയെ വേഗം തീരുമാനിക്കണമെന്ന നിരീക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചേരി തിരിഞ്ഞ് പ്രവർത്തകർ തെരുവിലിറങ്ങിയതോടെയാണ് ചർച്ച വേഗത്തിലാക്കിയത്. ഡൽഹിയിലെ വസതിയിലുണ്ടെങ്കിലും കേരള ചർച്ചയിൽ കെ.സി പങ്കെടുത്തിരുന്നില്ല. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും ഹൈക്കമാൻഡ് കാണും. എംഎൽഎമാരുടെ ഭൂരിപക്ഷത്തേക്കാൾ ഉപരി സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ അന്തരീക്ഷം കൂടി കണക്കിലെടുത്തായിരിക്കും

Post a Comment

0 Comments