കൊട്ടിയൂർ വൈശാഖോത്സവ കാലത്ത് നടപ്പിലാക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും ഇതുവരെ ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്തുന്നതിനും കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പാലിവാളിന്റെ നേതൃത്വത്തിൽ ഇന്ന് 12ന് കൊട്ടിയൂരിൽ അവലോകന യോഗം ചേരും. പൊലീസിന് പുറമേ കൊട്ടിയൂർ പഞ്ചായത്ത്, കൊട്ടിയൂർ ദേവസ്വം, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, എക്സൈസ്, ഫയർ ആൻഡ് റസ്ക്യൂ തുടങ്ങി എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ പങ്കെടുക്കും. ഉത്സവകാലത്തെ യാത്ര സൗകര്യം, ഗതാഗത നിയന്ത്രണം, വിവിധ വകുപ്പുകളുടെ ഏകീകരിച്ച പ്രവർത്തനം എന്നിവയെല്ലാം യോഗം ചർച്ചചെയ്യും

0 Comments