കൊട്ടിയൂർ വൈശാഖമഹോത്സവം നാളെ 'നെയ്യാട്ടം

 


കൊട്ടിയൂർ വൈശാഖമഹോത്സവത്തിന് തുടക്കം കുറിച്ച് നാളെ 'നെയ്യാട്ടം' നടക്കും. നെയ്യമൃത് ജന്മസ്ഥാനികരായ ഇരുവനാട്ട് വില്ലിപ്പാലൻ വലിയ കുറുപ്പും, തമ്മേങ്ങാടൻ മുത്തനമ്പ്യാരും അവരവരുടെ മഠങ്ങളിൽനിന്ന് നെയ്യമൃത് കലശപാത്രങ്ങളുമായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇന്ന് മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തിക്കുന്ന കലശപാത്രങ്ങൾ നാളെ രാവിലെയോടെ കൊട്ടിയൂരിലേക്ക് പുറപ്പെടും. അർദ്ധരാത്രിയോടെയാണ് സന്നിധാനത്ത് നെയ്യാട്ടം നടക്കുക. മെയ് 30 ശനിയാഴ്‌ച മുതൽ സ്ത്രീകളടക്കമുള്ള തീർത്ഥാടകർക്ക് അക്കരെ സന്നിധാനത്ത് ദർശനം സാധ്യമാകും.

Post a Comment

0 Comments