കര്‍ണാടക മന്ത്രി ഡി. സുധാകര്‍ അന്തരിച്ചു

 



ചിത്രദുര്‍ഗ: കര്‍ണാടക മന്ത്രിയും നാല് തവണ എംഎല്‍എയുമായ ഡി. സുധാകര്‍ (65) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.15ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.

2004ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ചല്ലക്കെരെയില്‍ നിന്നാണ് സുധാകര്‍ ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2008ല്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഹിരിയൂരില്‍ നിന്ന്‌ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം സാമൂഹികക്ഷേമ മന്ത്രിയുമായി.

2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് സുധാകര്‍ വീണ്ടും ജയിച്ചു. 2018ല്‍ ബിജെപിയുടെ പൂര്‍ണിമ ശ്രീനിവാസിനോട് പരാജയപ്പെട്ടു. 2023ല്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാണ് സ്റ്റാറ്റിസ്റ്റിക്‌സ്, പ്ലാനിങ് വകുപ്പ് മന്ത്രിയായത്.

Post a Comment

0 Comments