കെപിസിസി വിലക്ക് ലംഘിച്ചും വി.ഡി സതീശനായി പ്രവർത്തകർ; രാത്രി വൈകിയും വിവിധയിടങ്ങളിൽ പ്രകടനം




 കോഴിക്കോട്: പ്രകടനങ്ങൾ നിരോധിച്ചുള്ള കെപിസിസിയുടെ വിലക്ക് ലംഘിച്ച് വി.ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. ഇന്നലെ രാത്രിയിലും വിവിധയിടങ്ങളിൽ പ്രകടനം നടന്നു.

സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഇന്നലെയുണ്ടായത്. നൂറുക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങി. പ്രകടനം രാത്രി വൈകിയും തുടർന്നു. കോഴിക്കോട് നാദാപുരത്തും കൊയിലാണ്ടിയിലും നിരവധി പേർ പങ്കെടുത്തു. വി.ഡി സതീശന് വേണ്ടി മൂവാറ്റുപുഴയിലും കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി.

മലപ്പുറം വാഴക്കാടും പ്രവർത്തകർ പ്രകടനം നടത്തി. പരപ്പനങ്ങാടിയിൽ വി.ഡി സതീശനായി വിവിധ ഇടങ്ങളിൽ ഫ്ലക്സ് ഉയർന്നു. അതിനിടെ കോട്ടയം നഗരത്തിൽ സ്ഥാപിച്ച കെ.സി വേണുഗോപാൽ അനുകൂല ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പല സ്ഥലങ്ങളിലായി നിരവധി ബോർഡുകൾ കീറിയിട്ടുണ്ട്. പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു. തെരുവിൽ പ്രകടനം നടത്തുന്നവർക്കെതിരേ അച്ചടക്ക നടപടിയെടുക്കാൻ കെപിസിസി നേതൃത്വത്തോട് ഹൈകമാൻഡ് നിർദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments