സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്നലെ നടന്ന പ്രതിഷേധ പരിപാടികളെ വിമര്‍ശിച്ച് ബിഗ് ബോസ് മുന്‍ വിജയിയും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖില്‍ മാരാര്‍. യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന വാഗ്‍ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയാണ് പലയിടങ്ങളിലായി കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്നലെ പ്രതിഷേധം നടത്തിയത്. സംഘടനാ പ്രവര്‍ത്തകര്‍ ബസുകളില്‍ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുകയായിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് അഖില്‍ മാരാര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ മഹിളാ മോര്‍ച്ചയുടെ പേര് പറയാതെയും കെഎസ്ആര്‍ടിസി ബസുകളിലെ പ്രതിപക്ഷം എന്ന് വ്യക്തമായി പറയാതെയോ ആണ് ഇന്നലെ നടന്ന സമരത്തെക്കുറിച്ച് അഖില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില്‍ മാരാരുടെ പോസ്റ്റ്.
അഖില്‍ മാരാരുടെ കുറിപ്പ്
സമരം എന്നത് കേവലം ഷോ ആയി മാറിയാൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും സമൂഹത്തിൽ വിഡ്ഢികൾ ആയി മാറും...
കേരളത്തിൽ പുതുതായി അധികാരത്തിൽ എത്തിയ സർക്കാരിന് ഒരു മാസത്തെ കൂളിങ് പിരീഡ് എങ്കിലും പ്രതിപക്ഷം ആദ്യം നൽകണം..
.jpeg)
0 Comments