മാവേലിക്കര : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാറിന് വിജയം. 61021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി അരുൺ കുമാർ വിജയിച്ചത്. പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാർത്ഥി മുത്താര രാജ് 46730 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ. അജിമോൻ 21117 വോട്ടുകളും നേടി.
2011 മുതൽ മാവേലിക്കര നിയമസഭ മണ്ഡലം ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24,717 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ ജയിച്ചാണ് സിപിഎമ്മിൻറെ യുവമുഖം എം എസ് അരുൺകുമാർ നിയമസഭയിലെത്തിയത്. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിനുള്ള സംവിധാനങ്ങൾ, കളിസ്ഥലങ്ങളുടെ വികസനം, കഴിഞ്ഞ പത്തു വർഷത്തെ സർക്കാരിന്റെ ഭരണം എംഎൽഎ യുടെ പ്രവർത്തന മികവും കാര്യമായ ചർച്ചകൾക്ക് മാവേലിക്കരയിൽ ഇടം വെച്ചിരുന്നു.

0 Comments