‘മാനദണ്ഡങ്ങൾ പാലിക്കാതെ പിണറായി വിജയൻ രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടാൻ വി ഡി സതീശൻ തയ്യാറാവണം’; ഷോൺ ജോർജ്




തിരുവനന്തപുരം :മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. വഖഫ് ബോർഡ് പിരിച്ചുവിടണം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചത്. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി നിയമപരമായി നേരിടും. മാനദണ്ഡങ്ങൾ പാലിക്കാതെ പിണറായി വിജയൻ രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടാൻ വി ഡി സതീശൻ തയ്യാറാവണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

അങ്ങനെയൊരു തീരുമാനം എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകട്ടെ. എൽഡിഎഫ് സർക്കാർ നിയമിച്ച വഖഫ് ബോർഡിനെ വഖഫ് നിയമത്തിലെ സെഷൻ 64 അനുസരിച്ച് പിരിച്ചുവിടാൻ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട.

മുഖ്യമന്ത്രി തീരുമാനിച്ചാൽ 10 മിനിറ്റിനുള്ളിൽ നിലവിലെ ബോർഡ് ഇല്ലാതാകും. നാളെ അദ്ദേഹത്തിന് സൗകര്യമുള്ള ബോർഡ് രൂപീകരിച്ച് മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കാം. ഇതിനായി ഗസ്റ്റ് പബ്ലിക്കേഷൻ റദ്ദാക്കാൻ മുഖ്യമന്ത്രിക്ക് നിയമപരമായി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments