തിരുവനന്തപുരം: 102 സീറ്റോടെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെയും സത്യപ്രതിഞ്ജ ചടങ്ങിലേക്ക് ക്ഷണിച്ചു. തെലങ്കാന, കർണാടക മുഖ്യമന്ത്രിമാർക്കും ക്ഷണം.
മന്ത്രിസഭാ രൂപീകരണ ചർച്ചക്കായി യുഡിഎഫ് യോഗം ഇന്ന് ചേർന്നു.മുഖ്യമന്ത്രി തീരുമാനത്തിൽ ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അടക്കം യോഗത്തിൽ എത്തിക്കാനാണ് കോൺഗ്രസ് ക്യാമ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. മികച്ച വിജയം നേടിയ മുസ് ലിം ലീഗ് നിലവിലുള്ള അഞ്ച് മന്ത്രിസ്ഥാനം നൽകിയേക്കും. മറ്റ് ഘടകകക്ഷികളായ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, സിഎംപി, ആർഎസ്പി എന്നിവരുടെ ആവശ്യങ്ങളും പരിഗണിക്കും. മന്ത്രിസഭയിലെ അംഗബലം, വകുപ്പുകൾ എന്നിവ സംബന്ധിച്ച തീരുമാനവും നാളെ വീണ്ടും ചേരുന്ന യുഡിഎഫ് യോഗത്തിലെടുക്കും.

0 Comments