കൊന്നക്കാട് - കൊന്നക്കാട് - ചാമക്കുളം - കാറ്റാം കവല ബൈപാസ് റോഡ് എത്രയും പെട്ടന്ന് യാഥാർത്ഥ്യമാക്കണമെന്നും, കോട്ടഞ്ചേരി ട്രക്കിങ്ങ് ഉടൻ ആരംഭിക്കണമെന്നും , കൊന്നക്കാട് ഹൈമാസ്സ് ലൈറ്റ് പ്രവർത്തനഷമമാക്കണമെന്നും കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റിൻ്റെ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. കൊന്നക്കാട് വ്യാപാരഭവൻ ശിലാസ്ഥാപനം ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷരീഫ് നിർവഹിച്ചു.
വാർഷിക ജനറൽ ബോഡി യും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആധരിക്കൽ ചടങ്ങും KvvEs ജില്ലാ പ്രസിഡൻ്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് .A.T. ബേബി അധ്യക്ഷത വഹിച്ചു.
സജി ജില്ലാ വൈസ് പ്രസിഡൻ്റ്, തോമസ് കാനാട്ട് ജില്ലാ സെക്രട്ടറി, കുഞ്ഞിരാമൻ ആകാശ്, അബ്ദുൾ മുനീർ, ജസീല സിന്ധിക്ക് എന്നിവർ സംസാരിച്ചു. ഷാലറ്റ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂസഫ് ചീനമ്മാടം കണക്ക് അവതരിപ്പിച്ചു.
തുടർന്ന് കൊന്നക്കാട് പുതിയ വ്യാപാര ഭവൻ നിർമ്മാണത്തിനുള ശിലാസ്ഥാപനം ജില്ലാ പ്രസിഡൻ്റ് നിർവ്വഹിച്ചു. 2026-28 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹി കൾ A.T. ബേബി പ്രസിഡൻ്റ്, ഷാലറ്റ് ജോസഫ് സെക്രട്ടറി, യൂസഫ് ചീനമ്മാടത്ത് ട്രഷറർ. സന്തോഷ് ജോർജ്. നന്ദി രേഖപ്പെടുത്തി
0 Comments