‘ഒരുപാട് മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ്; എംപി എംപിയുടെ പണി നോക്കിയാല്‍ മതി’; ഡീന്‍ കുര്യാക്കോസിനെതിരെ തുറന്നടിച്ച് സി പി മാത്യു

 



ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ തുറന്നടിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ഡീന്‍ മൂക്കാതെ പഴുത്ത നേതാവെന്നും എംപിയെ കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എം പി എന്നാല്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് ആവരുതെന്നും സി പി മാത്യു പറഞ്ഞു. വി ഡി സതീശന്‍ അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തതില്‍ ഡീന്‍ കുര്യക്കോസ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് ഡിസിസി പ്രസിഡന്റിന്റെ മറുപടി.

എംപി ഒരുപാട് മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ്. എംപിക്ക് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളൊന്നുമില്ല. എംപി എംപിയുടെ പണി നോക്കിയാല്‍ മതി. സംഘടനാപരമായി ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ ചെയ്യാനുള്ള പണി എനിക്ക് അറിയാം. ഞാന്‍ ചെയ്തിട്ടുണ്ട്. മറ്റു ജില്ലകളിലെ എംപിമാര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ സഹായിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു ഇടപെടല്‍ ഉണ്ടായിട്ടില്ല. അതിന് സഹായവുമുണ്ടായിട്ടില്ല – അദ്ദേഹം പറഞ്ഞു

Post a Comment

0 Comments