'പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാത്തവർ ഒട്ടും നിരാശരാകരുത്; എസ്എസ്എൽസി വിജയികളെ അഭിനന്ദിച്ച് കെ.സി വേണുഗോപാൽ

 



കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചവരെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക. നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങൾ എക്കാലവും നിലകൊള്ളണമെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു

Post a Comment

0 Comments