കേളകം ഗ്രാമപഞ്ചായത്ത് മേമല അംഗൻവാടിയിൽ പ്രവേശനോത്സവവും യാത്രയയപ്പും നടത്തി

 



കേളകം: കേളകം ഗ്രാമപഞ്ചായത്ത് മേമല അംഗൻവാടിയിൽ പ്രവേശനോത്സവവും യാത്രയയപ്പും നടത്തി.പ്രവേശനോത്സവ യാത്രയപ്പ് പരിപാടിയിൽ ജോസഫ് ഈരയിൽ അധ്യക്ഷത വഹിച്ചു. അംഗൻവാടി എം ആർ ഷീജ സ്വാഗതം അർപ്പിച്ചു.കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു മുഞ്ഞനാട്ട് ഉദ്ഘാടനം ചെയ്തു.പേരാവൂർ അസി:എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസ് മാതാപിതാക്കൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണവും ആശംസയും അർപ്പിച്ചു. അംഗൻവാടിയിൽ നിന്നും സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്കും ,അംഗൻവാടിയിൽ ഉള്ള കുട്ടികൾക്കും,പഞ്ചായത്തതല മത്സരാർത്ഥികൾക്കും ഉപഹാരവും മൊമെന്റോയും നൽകി. ജസ്നഅലികല്ലും കൂട്ടത്തിൽ നന്ദി പറഞ്ഞു.കമ്മിറ്റി അംഗങ്ങളായ ഷിജി ചീരംമേലിൽ ,അനഘ ചക്കും മൂട്ടിൽ,ഫൗസിയ കെ കെ ,ജിജി പി എസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments