സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

 


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 205 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,675 രൂപയായി ഇടിഞ്ഞു. പവന്റെ വിലയില്‍ 1640 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,17,400 രൂപയായി കുറഞ്ഞു. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ കേരളത്തിലും വില കുറഞ്ഞത്.

സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 4,619.61 ഡോളറായാണ് വില കുറഞ്ഞത്. ഈ ആഴ്ച മാത്രം രണ്ട് ശതമാനത്തിന്റെ ഇടിവ് സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുണ്ട്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും കുറഞ്ഞു. 1.3 ശതമാനത്തിന്റെ കുറവാണ് യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കില്‍ ഉണ്ടായത്.

എണ്ണവില വര്‍ധനവ് മൂലം ഉണ്ടായേക്കാവുന്ന പണപ്പെരുപ്പമാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് തന്നെ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ നിലവില്‍ പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ല. ഇത് സ്വര്‍ണത്തേക്കാളുപരി ബോണ്ട് മാര്‍ക്കറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. ഇതുമൂലം സ്വര്‍ണത്തലേക്കുള്ള നിക്ഷേപം കുറയുന്നത് വില ഇടിയാന്‍ കാരണമാവുന്നുണ്ട്.

10 വര്‍ഷത്തേക്കുള്ള യുഎസ് ബോണ്ട് വരുമാനം ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. ബ്രെന്റ് ക്രൂഡോയില്‍ വിലയില്‍ 5.6 ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി. ബാരലിന് 106 ഡോളറായാണ് വില വര്‍ധിച്ചത്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് മൂലമുള്ള പ്രതിസന്ധിയാണ് എണ്ണവിപണിയില്‍ ഇപ്പോഴും തുടരുന്നത്.

Post a Comment

0 Comments