സ്വകാര്യ ലബോറട്ടറികളുടെ ലൈസൻസ് പുതുക്കാൻ നടപടി സ്വീകരിക്കണം;മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ

 


 മുട്ടിൽ : ക്ലിനിക്കൽ എസ്റ്റാ ബ്ലിഷ്മെന്റ് നിയമത്തിലെ, ആശാസ്ത്രീയ നിർദേശങ്ങൾ കാരണം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലബോറട്ടറികളുടെ ലൈസൻസ് പുതുക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ (MLOA)വയനാട് ജില്ല സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു. അസോസിയേഷന്റെ ഈ വർഷത്തെ ജില്ലാ സമ്മേളനം (സഹ്യം -2026)മുട്ടിൽ കോപ്പർ കിച്ചൻ ഹോട്ടലിൽ വച്ച് നടന്നു. സമ്മേളനത്തോട് അനുബന്ധിച്ച് അംഗങ്ങൾക്കായി തുടർ പരിശീലന പരിപാടി ,പ്രശസ്തനായ ഡോക്ടർ റാഷിദ് ഗസാലി (എംഡി, നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് )നയിച്ചു.

മാറുന്ന കാലഘട്ടത്തിനനുസരിച്ച് മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം അംഗങ്ങളെ ബോധ്യപ്പെടുത്തി . സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് 

വിജയൻ പി എസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി  പ്രതാപ് വാസു. സി ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന സെക്രട്ടറി  ഷൈജു ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി  അനീഷ് ആന്റണി, ട്രഷറർ  ഷീന മാത്യു, കെ പി എം ടി എ വൈസ് പ്രസിഡന്റ്  ഗ്രേസി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments