കേരള ഫോക് ലോര്‍ അക്കാദമിയുടെ 2025 വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കലണ്ടര്‍ വര്‍ഷമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ www.keralafolklore.org വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിത മാതൃകയില്‍ വേണം അപേക്ഷിക്കാന്‍. അപേക്ഷകന്റെ കലാരംഗത്തെ പരിചയം തെളിയിക്കുന്നതിനായി തദ്ദേശ സ്വയംഭരണസ്ഥാപന അധികാരിയുടെ സാക്ഷ്യപത്രം, ഒരു ജനപ്രതിനിധി, കലാകാരന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനം, അനുഷ്ഠാന കലയാണെങ്കില്‍ ബന്ധപ്പെട്ട ആരാധനാലയം എന്നിവരില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാസംഘടനയോ അവാര്‍ഡിന് നിര്‍ദേശിക്കുകയാണെങ്കില്‍ കലാകാരന്റെ സമ്മതപത്രവും ഹാജരാക്കണം. കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങള്‍ (എഴുതി തയ്യാറാക്കിയ ബയോഡാറ്റ, കലാപ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരപത്രത്തിന്റെ പകര്‍പ്പ്, പ്രോഗ്രാം നോട്ടീസ്, പ്രോഗ്രാം ഫോട്ടോകള്‍) എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ആധാര്‍കാര്‍ഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. അക്കാദമിയുടെ ഏതെങ്കിലും പുരസ്‌കാരം ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ മറ്റൊരു പുരസ്‌കാരത്തിന് പരിഗണിക്കുകയുള്ളൂ.
ഫെല്ലോഷിപ്പ് - 65 വയസ്സ് പൂര്‍ത്തിയായവരും നാടന്‍ കലാരംഗത്ത് 30 വര്‍ഷത്തിലധികമായി ആചാര്യസ്ഥാനം അലങ്കരിക്കുന്നവരും മുന്‍വര്‍ഷങ്ങളില്‍ അക്കാദമിയുടെ ഏതെങ്കിലും അവാര്‍ഡിന് അര്‍ഹരായവരുമായ കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം.
അവാര്‍ഡ് - നാടന്‍ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വര്‍ഷത്തെ കലാപ്രാവീണ്യമുള്ള 41 മുതല്‍ 65 വയസ്സ് വരെയുള്ള നാടന്‍ കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം.
.jpeg)
0 Comments