കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ഹെല്‍ത്തി കേരളയുടെ ഭാഗമായി കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കെ മനോജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളില്‍ കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലെ ഹോട്ടലുകളില്‍ പരിശോധന നടത്തുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

0 Comments