ചുങ്കക്കുന്ന് ഫൊറോനായിലെ വിവിധ ഇടവകകളിൽ നിന്ന് മറ്റ് ഇടവകകളിലേക്ക് സ്ഥലം മാറിപ്പോകുന്ന വൈദികർക്ക് യാത്രയയപ്പ് നൽകി


ചുങ്കകുന്ന്: ചുങ്കക്കുന്ന് ഫോറോനയിലെ  വിവിധ ഇടവകകളിൽ നിന്ന് തങ്ങളുടെ സേവന കാലാവധി പൂർത്തിയാക്കി 6 വൈദികർ മറ്റ് ഇടവകകളിലേക്ക് സ്ഥലം മാറിപ്പോകുന്നു. ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ഇടവക വികാരി ഫാ. പോൾ കൂട്ടാല നിലംബൂർ,തലഞ്ഞി സെന്റ് മേരീസ് ഇടവകയിലേക്കും, കൊട്ടിയൂർ  സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. സജി പുഞ്ചയിൽ വയനാട്ടിൽ ശിശുമല ഉണ്ണീശോ ദേവാലയത്തിലേക്കും, വെള്ളൂന്നി പ്രൊവിഡൻസ് ദേവാലയ വികാരി നിലമ്പൂർ പൂക്കോട്ടുംപാടം  സെൻറ്മേരിസ് ഇടവകയിലേക്കും, അമ്പായത്തോട് സെന്റ് ജോർജ് ഇടവക വികാരി ഫാ. അനീഷ്  കാട്ടാത്ത് വയനാട്ടിൽ പറളിക്കുന്ന് ഇടവകയിലേക്കും, ഒറ്റപ്ലാവ് സെന്റ് അൽഫോൻസ  ഇടവക വികാരി ഫാ. വിൻസെന്റ് കൊരട്ടി പറമ്പിൽ വാളാട് സെൻമേരിസ് ഇടവകയിലേക്കും, നെല്ലിയോടി സെന്റ് ജൂഡ് ഇടവക വികാരി ഫാ. സനോജ് ചിറ്ററക്കൽ തമിഴ്നാട് കൂനൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലേക്കും , ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. സച്ചിൻ ofm ആലക്കോട് കപ്പൂച്ചിൻ ആശ്രമത്തിലേക്കും ആണ് സ്ഥലം മാറി പോകുന്നത്. വെള്ളൂന്നി പ്രൊവിഡൻസ് ഇടവകയിൽ വച്ച് നടന്ന ഫൊറോനാ വൈദികരുടെ കൂട്ടായ്മയിൽ വച്ച് വൈദികർക്ക് യാത്രയയപ്പ് നൽകി. യോഗത്തിൽ ഫാ. പോൾ കൂട്ടാല ഫാ. മാത്യു പെരുമാട്ടി ക്കുന്നേൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ട്രസ്റ്റിമാരായ ജോസ് മൂഞ്ഞേലിൽ  ജോണി നെല്ലിമല,സിജു വട്ടു കുളത്തിൽ, ജോമോൻ ഓലിക്കൽ  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫൊറോന സെക്രട്ടറി ഫാ ക്രിസ്റ്റി പൂതക്കുഴിയിൽ നന്ദി പറഞ്ഞു.

Post a Comment

0 Comments