റോഹൻ മാത്യുവിന് ഐബിഎമ്മിന്റെ അന്താരാഷ്ട്ര എഐ സർട്ടിഫിക്കേഷൻ

 


മേപ്പാടി കോട്ടവയൽ സ്വദേശി റോഹൻ മാത്യു ഐബിഎമ്മും കോഴ്സെറയും സംയുക്തമായി നൽകുന്ന 'IBM Generative AI Engineering Professional Certificate' വിജയകരമായി പൂർത്തിയാക്കി. ഇതോടൊപ്പം Generative AI Application Specialist ബാഡ്ജും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ആഗോള കമ്പനികളിൽ നിന്നായി 85-ലധികം അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ നേടിയിട്ടുള്ള റോഹൻ, ഇതിനോടകം 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്' നും അർഹനായിട്ടുണ്ട്. നിലവിൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെർച്ച്വൽ മീഡിയ കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.

Post a Comment

0 Comments