ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പിള്ളിലിനെ വെറുതെവിട്ടു

 



തിരുവനന്തപുരം: ബലാത്സംഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ വെറുതെവിട്ടു. നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് ഉത്തരവ്. സുഹൃത്തുക്കളായ റെനീഷ, നൂറുദ്ദീൻ എന്നിവരെയും കോടതി കുറ്റമുക്തരാക്കി.

കേസിൽ പരാതിക്കാരി ഉൾപ്പെടെ നാലുപേർ മൊഴി മാറ്റിയിരുന്നു. കോടതിയിൽ നേരിട്ടെത്തിയാണ് എൽദോസിനെതിരെ പരാതിയില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞത്. അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് സാക്ഷികളുടെ മൊഴികളും പ്രതികള്‍ക്ക് അനുകൂലമായി.

2022 സെപ്റ്റംബർ 28ന് ഹോട്ടലുകളിലും വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. ബലാത്സംഗം, വധശ്രമം ഉൾപ്പെടെയുള്ളവയായിരുന്നു എൽദോസിനെതിരെ ചുമത്തിയ വകുപ്പുകൾ. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ എൽദോസ് വാഗ്ദാനം ചെയ്തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു. കേസ് പിൻവലിക്കാൻ എൽദോസിന്റെ സുഹൃത്തുക്കളായ കേസിലെ രണ്ടാം പ്രതിയായ റെനീഷയും മൂന്നാം പ്രതി നൂറുദ്ദീനും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നും പരാതിയിൽ പറഞ്ഞിരുന്നു.

Post a Comment

0 Comments