ഇടുക്കി പെരിയകനാലിൽ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം; നിരവധിപേർക്ക് പരിക്ക്

 



ഇടുക്കി: പെരിയകനാലിൽ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരികളുമായെത്തിയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. നിരവധി ആളുകൾക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

അതേസമയം, ഇടുക്കി നേര്യമംഗലം സംസ്ഥാനപാതയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കരിമണലിന് സമീപം ഓഡിറ്റ് ഒന്നിലാണ് അപകടം. റോഡിന്റെ ഒരു ഭാഗത്തേക്ക് തെന്നിമാറി ഗർത്തത്തിലേക്ക് ഇറങ്ങിയ ബസ് മരത്തിൽ തട്ടി മറിയുകയായിരുന്നു.

സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ല. കരിമണൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments