കൊച്ചിയിൽ എച്ച് 1 എന്‍1 ബാധിച്ച് ഒരു മരണം

 



എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം സ്വദേശി ലളിതാംബികയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാല് ദിവസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരുന്നു. പനിയെ തുടർന്ന് 4 ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്

Post a Comment

0 Comments