പ്രതിമാസം 1000 രൂപ സ്ത്രീകൾക്ക് ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമം, ആരോപണവുമായി കെഎൻ ബാലഗോപാൽ




 തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ കേരളത്തിലെ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അട്ടിമറിക്കപ്പെടുന്നുവെന്ന് സംശയിക്കുന്നുവെന്ന് മുൻ ധനകാര്യമന്ത്രി കെഎൻ കെഎൻ ബാലഗോപാൽ. സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രി വി. ഡി സതീശൻ നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. രാജ്യത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ നിന്ന് ഒരുവശത്ത് പിന്നോട്ട് പോവുകയും മറുവശത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി

Post a Comment

0 Comments