ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ 12 പേർ ഇന്ത്യക്കാർ




 ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരെന്ന് ഇന്ത്യൻ എംബസി. ഖത്തർ അധികൃതരെ ഉദ്ധരിച്ച് എക്സ്’ പ്ലാറ്റ്ഫോമിലൂടെ ആണ് എംബസി ഇക്കാര്യം അറിയിച്ചത്. സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്. ആക്രമണം അല്ല അപകടമാണുണ്ടായതെന്ന് ഊർജമന്ത്രി സ്ഥിരീകരിച്ചു..

അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും ഉൾപെടുന്നതായി ഇന്നലെ വൈകീട്ട് ചേർന്ന വാർത്താസമ്മേളനത്തിൽ ഖത്തർ ഊർജമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ഷെരിദ അൽ-കാബി അറിയിച്ചിരുന്നു.ഇ തിന് പിന്നാലെയാണ് മരിച്ചവരിൽ 12 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ അറിയിച്ചത്.

Post a Comment

0 Comments