ഹരിപ്പാട്: പ്ലസ്‌വൺ ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടവർക്ക് ബുധനാഴ്ച അഞ്ചുവരെ സ്കൂളിൽ ചേരാം. ഒന്നാം ഓപ്ഷൻ തന്നെ ലഭിച്ചവർ സ്ഥിരമായി ചേരണം. അല്ലാത്തവർക്കു ഫീസടയ്ക്കാതെ താത്കാലിക പ്രവേശനമാകാം. അലോട്‌മെന്റ് ലഭിച്ചവർ നിർബന്ധമായും ചേരണം. ഇല്ലെങ്കിൽ തുടർ അലോട്‌മെന്റുകളിൽ പരിഗണിക്കില്ല.
ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവർക്ക് അലോട്‌മെന്റ് ലഭിച്ചാൽ ഇഷ്ടമുള്ള ജില്ലയിൽ ചേരാം. അതോടെ മറ്റു ജില്ലകളിലെ അലോട്‌മെന്റ് റദ്ദാകും. ചേരുന്ന ജില്ലയിലെ ആദ്യ ഓപ്ഷനിലാണ് അലോട്‌മെന്റെങ്കിൽ സ്ഥിരം പ്രവേശനമാണു വേണ്ടത്. അല്ലാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അവസരം ലഭിക്കും.
ചൊവ്വാഴ്ച വൈകീട്ടുവരെ 1,38,071 പേരാണ് ആദ്യ അലോട്‌മെന്റ് പ്രകാരം സ്കൂളുകളിൽ ചേർന്നത്. അതിൽ 88,597 പേരുടേത് സ്ഥിരം പ്രവേശനമാണ്.
വിവിധ ജില്ലകളിലെ പ്രവേശന നില (ചൊവ്വാഴ്ച വൈകീട്ടു വരെ)
ജില്ല
സ്ഥിരം താത്കാലികം
തിരുവനന്തപുരം
9,96 2,629
കൊല്ലം
8,066 3,313
പത്തനംതിട്ട
2,759 788
ആലപ്പുഴ
4,920 1,675
കോട്ടയം
3,418 1,205
ഇടുക്കി
1,885 617
എറണാകുളം
6,679 3,527
തൃശ്ശൂർ
7,975 4,923
പാലക്കാട്
8,499 4,958
കോഴിക്കോട്
7,972 5,417
മലപ്പുറം
12,800 10,894
വയനാട്
2,309 1,891
കണ്ണൂർ
7,427 5,255
കാസർകോട്
3,925 2,382
ആകെ 88,597 49,474

0 Comments