തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഈ വര്‍ഷം 186 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ജൂണ്‍ മാസത്തില്‍ മാത്രം 110 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് കോഴിക്കോട് ഒമ്പത് പേര്‍ക്കും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളികള്‍ രണ്ട് പേര്‍ക്കും തൃശൂരില്‍ മൂന്ന് പേര്‍ക്കും കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് (33), വയനാട് (18), തൃശൂര്‍ (9) ആലപ്പുഴ (3), മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (7) എന്നിവിടങ്ങളിലാണ് ഈ മാസം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിനുപുറമെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് ഉയരുകയാണ്. ഇന്ന് 68 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് സംസ്ഥാനതല ക്യാമ്പയിന്‍ നടത്തും. ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ വയറിളക്ക രോഗങ്ങള്‍ക്കെതിരെ പ്രത്യേക ക്യാമ്പയിനും എല്ലാ ജില്ലകളിലും ബോധവത്ക്കരണ ക്ലാസുകളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

0 Comments