അമ്പലവയൽ: അമ്പലവയൽ ടാഗോർ ആർട്സ് & സ്പോർട്സ് ക്ലബ്ബും ,പബ്ളിക്ക് ലൈബ്രറിയും സംയുക്തമായി ഫിഫ2026 ലോകകപ്പിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്വിസ് മൽസരം സംഘടിപ്പിച്ചു.അമ്പലവയൽ, നെല്ലാറച്ചാൽ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.അമ്പലവയൽ പബ്ളിക്ക് ലൈബ്രറി ഹാളിൽ നടത്തിയ ക്വിസ് മത്സരം വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം നിഷാന്ത് മാത്യു ഉദ്ഘാടനം ചെയ്തു. ടാഗോർ ക്ലബ്ബ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു.
സജീഷ് മാത്യു മൽസരം നിയന്ത്രിച്ചു. ടി .എ ജോസഫ്, കെ കെ രാധാകൃഷ്ണൻ , പി സോമൻ, കെ .ജാഷിദ്. സേതുമാധവൻ, ഇ കെ ജോണി എന്നിവർ സംസാരിച്ചു. ജെസ്സി ജോർജ് സ്വാഗതവും കെ.മുജീബ് നന്ദിയും പറഞ്ഞു. വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് നൽകി

0 Comments