മൺസൂൺ മത്സ്യസമൃദ്ധി 2026 പരിപാടിയുടെ ഭാഗമായി തലശ്ശേരി മത്സ്യഭവൻ്റെ പരിധിയിലുള്ള അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിലെ വാണിയപ്പാറയിൽ തോമസ് പകലോമറ്റം എന്ന കർഷകന്റെ ഫാമിൽ വിളവെടുപ്പ് നടത്തി. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിശ്വനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. തലശ്ശേരി മത്സ്യ ഭവൻ ഫിഷറീസ് ഓഫീസർ സീന എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിബോ അഗസ്റ്റിൻ അധ്യക്ഷയായി. ജനകീയ മത്സ്യകൃഷി പദ്ധതിയുടെ പ്രൊജക്റ്റ് കോഡിനേറ്റർ കെ പി ദീപ,അക്വകൾച്ചർ പ്രമോട്ടർമാർ അഞ്ചു തോമസ് ,സീന എം സി,മറ്റ് കർഷകർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മൺസൂൺ മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള വിളവെടുപ്പിൽ 70 കിലോഗ്രാം വരാൽ 130 കിലോഗ്രാം ആസാംവാള എന്നിവ ഭാഗികമായി വിളവെടുത്തു.

0 Comments