ആറ്റുകാൽ സ്വദേശിനിയുടെ മരണം; ഭർത്താവ് അതുൽ അറസ്റ്റിൽ

 



തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ടാണ് വർക്കല സ്വദേശിനി ആരതിയെ ആണ് ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അതുൽ ശ്രീകുമാറിന്റെ ക്രൂരപീഡനത്തിൽ മനംനൊന്താണ് ആരതിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

അതുൽ ശാരീരികമായി ഉപദ്രവിച്ചെന്നുകാട്ടി വെള്ളിയാഴ്ച ആരതി അമ്മയ്ക്ക് വാട്സ്ആപ്പിൽ ചിത്രങ്ങൾ അയച്ചിരുന്നു. ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ശേഷം പലകാരണങ്ങൾ പറഞ്ഞ് അതുൽ ആരതിയെ മർദിക്കാറുണ്ടായിരുന്നുവെന്ന് ആരതിയുടെ കുടുംബം പറയുന്നു. ആരതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Post a Comment

0 Comments