എയിംസ് അടക്കമുള്ള ദേശീയ ആരോഗ്യ സ്ഥാപനങ്ങളിൽ 2595 അവസരങ്ങൾ

 



ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലെയും (എയിംസ്) മറ്റ് പ്രമുഖ ദേശീയ ആരോഗ്യസ്ഥാപനങ്ങളിലെയും/ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിവിധ തസ്തികകളിലേക്കായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് (കോമൺ റിക്രൂട്ട്‌മെന്റ് എക്‌സാമിനേഷൻ-5) അപേക്ഷ ക്ഷണിച്ചു. 32 സ്ഥാപനങ്ങളിൽ/ഇൻസ്റ്റിറ്റ്യൂട്ടുകളിലായി 59 തസ്തികകളിലേക്കാണ് വിജ്ഞാപനം.

2595 ഒഴിവുണ്ട്. ക്ലിനിക്കൽ, പാരാമെഡിക്കൽ, ടെക്‌നിക്കൽ തസ്തികകൾ ഇതിലുൾപ്പെടും. തിരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലായ് 25 മുതൽ 27 വരെ നടക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടായിരിക്കും.

സ്ഥാപനങ്ങൾ

എയിംസ് (അവന്തിപുര, ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബീബിനഗർ, ബിലാസ്പൂർ, ദേവ്ഗഢ്, ഗോരഖ്പൂർ, ഗുവാഹാട്ടി, ജോധ്പൂർ, കല്യാണി, മംഗളഗിരി, മധുര, നാഗ്പൂർ, ന്യൂഡൽഹി, പട്‌ന, റായ്ബറേലി, റായ്പൂർ, രാജ്‌കോട്ട്, രവാരി, ഋഷികേശ്, വിജയ്പൂർ), സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, എയിംസ്-സി.ആർ.ഇ.എച്ച്.എഫ്.എ.എസ്, അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ആർ.എം.എൽ. ഹോസ്പിറ്റൽ, ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ഇ.എസ്.ഐ.സി, എഫ്.എസ്.എസ്.എ.ഐ, കലാവതി സരൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ, ലാഡിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ഹെൽത്ത് ട്രെയിനിങ് സെന്റർ, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ ആൻഡ് നഴ്‌സിങ് സയൻസസ്, വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് ആൻഡ് സഫ്ദർ ജങ് ഹോസ്പിറ്റൽ) എന്നീ സ്ഥാപനങ്ങളിലാണ് അവസരം.

യോഗ്യത

പത്താംക്ലാസ്/ പ്ലസ്ടു/ ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടെക്‌നിക്കൽ/ പാരാമെഡിക്കൽ തസ്തികകളിലേക്ക് ഐ.ടി.ഐ/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്ന തസ്തികകളുമുണ്ട് (ഓരോ തസ്തികയുടെയും ടെക്‌നിക്കൽ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. വെബ്‌സൈറ്റിൽ സ്ഥാപനം തിരിച്ച് യോഗ്യത ചേർത്തിട്ടുള്ളത് പരിശോദിക്കുക).

തസ്തികകൾ

ടെക്‌നിക്കൽ ഓഫീസർ/ ടെക്‌നിക്കൽ അസിസ്റ്റന്റ്/ ടെക്‌നീഷ്യൻ (ഒ.ടി/ അനസ്‌തേഷ്യ)/ ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ്/ ടെക്‌നോളജിസ്റ്റ് (ഒ.ടി/ ടെക്‌നീഷ്യൻ (സി.എസ്.യു)/ പോസ്റ്റ് ഓപ്പറേറ്റീവ് എമർജൻസി, ഫാർമസിസ്റ്റ്, ജൂനിയർ സ്റ്റോർ ഓഫീസർ/ സ്റ്റോർ കീപ്പർ, അറ്റൻഡന്റ് ഗ്രേഡ്-III (നഴ്‌സിങ് ഓർഡർലി/ ഓഫീസ്/ സ്റ്റോഴ്‌സ് അറ്റൻഡന്റ് (മൾട്ടി ടാസ്‌കിങ്)/ ഒ.ടി. അറ്റൻഡന്റ്/ കുക്ക്, ഡ്രസ്സർ/ മോർച്ചറി അറ്റൻഡന്റ്, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ/ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്/ അസിസ്റ്റന്റ്/ പേഴ്‌സണൽ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ/ പ്രൈവറ്റ് സെക്രട്ടറി, ഡേറ്റ എൻട്രി ഓപ്പറേറ്റർ/ ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ ലോവർ ഡിവിഷൻ ക്ലർക്ക്/ അപ്പർ ഡിവിഷൻ ക്ലർക്ക്, ഇലക്ട്രീഷ്യൻ/ വയർമാൻ/ ലൈൻമാൻ, കോഡിങ് ക്ലർക്ക്/ മെഡിക്കൽ റെക്കോർഡ് ടെക്‌നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ടെക്‌നിക്കൽ അസിസ്റ്റന്റ് (ഇ.എൻ.ടി/ ഓഡിയോമീറ്റർ), മാനിഫോൾഡ് ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ലോൺട്രി സൂപ്പർവൈസർ, ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ്/ ടെക്‌നീഷ്യൻ, കാഷ്യർ/ ജൂനിയർ അക്കൗണ്ട്‌സ് ഓഫീസർ, ജൂനിയർ സ്റ്റോർ ഓഫീസർ/ സ്റ്റോർ കീപ്പർ/ സി.എസ്.എസ്.ഡി. അസിസ്റ്റന്റ്/ ടെക്‌നീഷ്യൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, കൗൺസിലർ, വൊക്കേഷൻ കൗൺസിലർ, ടെക്‌നിക്കൽ ഓഫീസർ (ഡെന്റൽ), ടെക്‌നിക്കൽ ഓഫീസർ (ഒഫ്താൽമിക്), റേഡിയോതെറാപ്പി ടെക്‌നീഷ്യൻ, ഡാർക്ക് റൂം അസിസ്റ്റന്റ്, എംബ്രിയോളജിസ്റ്റ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡ്രൈവർ, മെഡിക്കൽ റെക്കോർഡ് ഓഫീസർ, ജൂനിയർ വാർഡൻ, സീനിയർ നഴ്‌സിങ് ഓഫീസർ, കെയർ ടേക്കർ/ സാനിറ്ററി ഇൻസ്‌പെക്ടർ, ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ന്യൂക്ലിയർ മെഡിസിൻ ടെക്‌നീഷ്യൻ, ബയോമെഡിക്കൽ കോഓർഡിനേറ്റർ, യോഗ ഇൻസ്ട്രക്ടർ, പ്രോഗ്രാമർ, പ്ലംബർ, ഓപ്പറേറ്റർ (ഇ.ആൻഡ് എം.)/ ലിഫ്റ്റ് ഓപ്പറേറ്റർ/ മെക്കാനിക്, മോഡലർ (ആർട്ടിസ്റ്റ്), വർക്ക് ഷോപ്പ് ടെക്‌നീഷ്യൻ, ലീഗൽ അസിസ്റ്റന്റ്, ജൂനിയർ കാർഡിയാക് ടെക്‌നീഷ്യൻ/ ഇ.ജി.ജി. ടെക്‌നീഷ്യൻ/ ഇ.സി.ജി. ടെക്‌നീഷ്യൻ, ടെലിഫോൺ ഓപ്പറേറ്റർ, ഹീമോഡയാലിസിസ് ടെക്‌നീഷ്യൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ഡെപ്യൂട്ടി ജനറൽ മാനേജർ (കഫറ്റീരിയ), ജൂനിയർ ഫോട്ടോഗ്രാഫർ, ഫയർ ടെക്‌നീഷ്യൻ/ സെക്യൂരിറ്റി കം ഫയർ അസിസ്റ്റന്റ്, വർക്ക്‌ഷോപ്പ് അസിസ്റ്റന്റ്, സോഷ്യൽ സെക്യൂരിറ്റി ഓഫീസർ, ബയോ മെഡിക്കൽ എൻജിനീയർ.

പ്രായം

ഉയർന്ന പ്രായപരിധിയിൽ എസ്‌സി., എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാഫീസ്

ജനറൽ/ഒബിസി- 3000 രൂപ. എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്- 2400 രൂപ. ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം.

പരീക്ഷ

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് രണ്ടുമണിക്കൂറാണ് സമയം. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിൽ 100 ചോദ്യങ്ങളടങ്ങിയതാണ് പരീക്ഷ. ഓരോ ശരിയുത്തരത്തിനും നാല് മാർക്ക് ലഭിക്കും (ആകെ 400 മാർക്ക്). ജനറൽ നോളെജ് ആൻഡ് ആപ്റ്റിറ്റിയൂഡുമായി ബന്ധപ്പെട്ടാവും 20 മാർക്കിനുള്ള ചോദ്യങ്ങൾ. 80 മാർക്ക് അവരവരുടെ ഡൊമെയ്‌നുമായി ബന്ധപ്പെട്ടായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. തെറ്റായ ഉത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുമുണ്ടായിരിക്കും.

വിജയിക്കാൻ ജനറൽ/ഇഡബ്ല്യുഎസ് വിഭാഗത്തിന് 40 ശതമാനം മാർക്കും ഒബിസി വിഭാഗത്തിന് 35 ശതമാനം മാർക്കും എസ്‌സി./എസ്ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 30 ശതമാനം മാർക്കും വേണം. ചില തസ്തികകളിലേക്ക് സ്‌കിൽ ടെസ്റ്റുണ്ടാകും. പരീക്ഷയിൽനിന്ന് യോഗ്യത നേടുന്നവരെയാണ് സ്‌കിൽ ടെസ്റ്റിനായി തിരഞ്ഞെടുക്കുക.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aiimsexams.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂലായ് 03.

Post a Comment

0 Comments