തിരുവനന്തപുരം: കെഎസ്ഇബിയില്‍ 3400 കോടിയുടെ കരാറിനെ കുറിച്ച് വന്ന വാർത്തകളിൽ വിശദീകരണവുമായി കെഎസ്ഇബി. ‘കെഎസ്ഇബിയിലെ 3400 കോടിയുടെ കൂറ്റൻ കരാറിൽ നിഗൂഡനീക്കം’ എന്ന തരത്തിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. കേന്ദ്ര സർക്കാരിന്‍റെ ധനകാര്യ മന്ത്രാലയം 2025 ഒക്ടോബർ രണ്ടിന് പുറപ്പെടുവിച്ച അധിക കടമെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്‍റെ അധിക വായ്പാ പരിധി പ്രയോജനപ്പെടുത്തുന്നതിനുള്ള നിർബന്ധിത പ്രാഥമിക വ്യവസ്ഥയായിരുന്നു

0 Comments