കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദിച്ച രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ടൗൺ എസ്ഐ രഞ്ജീവ്, എഎസ്ഐ ബിനു കൃഷ്ണൻ എന്നിവർക്കാണ് സസ്പെൻഷൻ. ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്രയാണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.
വ്യാഴാഴ്ച രാത്രി എസ്എൻ പാർക്കിന് സമീപത്താണ് സംഭവം. ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കണ്ണൂർ മണ്ഡലം പ്രസിഡന്‍റ് ആർ.രഞ്ജിത്തിനാണ് മർദനമേറ്റത്. കോർപറേഷൻ മുൻ കൗൺസിലർ കൂടിയാണ് രഞ്ജിത്ത്. നേരിട്ടത് ക്രൂര മർദനമെന്നും നിന്നെ കൊല്ലുമെടായെന്ന് വിളിച്ച് പൊലീസ് ആക്രോശിച്ചായിരുന്നതായും രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സമീപത്തുണ്ടായ ആളുകൾ ഇടപെട്ടുകൊണ്ടാണ് രക്ഷിച്ചതെന്നും രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും മർദന ശ്രമമുണ്ടായെന്നും അന്വേഷണം നടക്കട്ടെയെന്നും രഞ്ജിത്ത് ഇന്നലെ പ്രതികരിച്ചിരുന്നു.

0 Comments