ലഹരിക്കെതിരെ ബോധവൽക്കരണവുമായി ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു




ഉളിക്കൽ :അന്താരാഷ്ട്ര ലഹരി വിരുദ്ധ മാസാചരണത്തോട് അനുബന്ധിച്ച് കെസിവൈഎം നെല്ലിക്കംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. ഉളിക്കൽ ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന പരിപാടിയിൽ ഉളിക്കൽ സി ഐ വി.എം ഡോളി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് മെമ്പർ  എബിൻ കുര്യാക്കോസ് മുഖ്യാതിഥിയായി.

കെ സി വൈ എം, രൂപത പ്രസിഡന്റ്‌ അബിൻ വടക്കേക്കര,ഫൊറോന ഡയറക്ടർ ഫാ. ജിന്റോ പന്തലാനിക്കൽ,കെ സി വൈ എം ഫൊറോന പ്രസിഡന്റ് അജയ് മുണ്ടക്ക മറ്റത്തിൽ, കാതറിൻ കൊടിയൻകുന്നേൽ ,ജോസ്ബിൻ കൊടിയൻകുന്നേൽ, അലൻ ചെമ്പൻ കുളത്തിൽ,അഡോൺ എണ്ണശേരിയിൽ എന്നിവർ സംസാരിച്ചു

Post a Comment

0 Comments