കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു

 


കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ദുരന്ത നിവാരണ കമ്മിറ്റി രൂപീകരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കേളകം ക്ഷീര സംഘം ഹാളിൽ നടന്ന പരിപാടിയിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ ജെയിംസ് കാക്കോട്ട് ഉദ്ഘാടനം നിർവഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു ചാക്കോ, സ്ഥിരം സമിതി അംഗങ്ങളായ അബ്ദുൽസലാം, സുനിത വാത്യട്ട് , ഷിജി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എസ് ടി രാജേന്ദ്രൻ മാസ്റ്റർ, മൈഥിലി രമണൻ, സിന്ധു മുഞ്ഞനാട്ട്, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ കെ എ സണ്ണി തുടങ്ങിയവർ സംസാരിച്ചു.

മഴക്കാലത്ത് ഉണ്ടാകാവുന്ന വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദീകരണം നൽകി .

പ്രാദേശികതലത്തിൽ ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരന്ത നിവാരണ സമിതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. 

ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments