മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതി ഉത്തരവിനെതിരെ പൊലീസ് ഹൈക്കോടതിയിൽ

 



കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി ഒഴിപ്പിക്കൽ ജൂൺ ഒമ്പതിനകം പൂർത്തിയാക്കണമെന്ന മുൻസിഫ് കോടതി ഉത്തരവിനെതിരെ പൊലീസ് ഹൈക്കോടതിയിൽ. അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന അപേക്ഷയെ തുടർന്ന് വിഷയം ഹൈക്കോടതി നാളെ പരിഗണിക്കും.

ഇതിനിടെ, ഒഴിപ്പിക്കൽ ജൂൺ ഒമ്പതിനകം പൂർത്തിയാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി വീണ്ടും ആവശ്യപ്പട്ടു. ഉന്നതി ഒഴിപ്പിച്ച് റിപ്പോർട്ട്നൽകാനാണ് നിർദേശം. ഒഴിപ്പിക്കലിന് ഹൈക്കോടതി അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് മുൻസിഫ് കോടതിയുടെ നിർദേശം.‌

പാരിയത്ത് കാവ് ഉന്നതിയിലെ ഭൂമി കൈയേറിയത് ആണെന്ന് കാണിച്ച് പ്രദേശവാസിയായ കണ്ണോത്ത് ശങ്കരൻ നായർ നൽകിയ ഹരജിയിൽ സുപ്രീംകോടതിയാണ് ഒഴിപ്പിക്കാൻ ഉത്തരവിട്ടത്. രണ്ടാഴ്ച മുമ്പ് ഒഴിപ്പിക്കലിന് പൊലീസ് ബല പ്രയോഗം നടത്തിയെങ്കിലും സർക്കാർ ഇടപെട്ട് നടപടി നിർത്തിവെപ്പിക്കുകയായിരുന്നു. സമവായ ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഉന്നതി ഒഴിപ്പിക്കലിന് 15 പ്രാവശ്യം അഭിഭാഷക കമീഷൻ എത്തിയെങ്കിലും സാധിച്ചില്ല.

Post a Comment

0 Comments