തൂത്തുക്കുടി പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്




 തൂത്തുക്കുടി: തൂത്തുക്കുടി ജില്ലയിലെ അയാന്‍രാസപട്ടി ഗ്രാമത്തില്‍ സ്വകാര്യ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 50 വയസ്സുകാരിക്ക് ദാരുണാന്ത്യം. വിരുതുനഗറിനടുത്തുള്ള നാഥുപെട്ടി സ്വദേശി വി. മാരിയമ്മാള്‍ (50) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കെട്ടിടങ്ങള്‍ തകര്‍ന്ന അവിശിഷ്ടങ്ങള്‍ക്കിടയില്‍ എട്ട് താെഴിലാളികള്‍ അകപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗഗമനം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

പടക്ക നിര്‍മ്മാണശാലയിലെ കെമിക്കല്‍ മിക്‌സിങ് റൂമില്‍ തീപിടിച്ചതിനെത്തുടര്‍ന്നായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന നാല് മുറികള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. പരിക്കേറ്റ 28 തൊഴിലാളികളില്‍ 11 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ സാത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാസാര്പട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും വിളാത്തികുളം, കോവില്‍പെട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് സംഘവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരേയും മരിച്ചയാളുടേയും മൃതദേഹം പുറത്തെത്തിച്ചു. തകര്‍ന്ന രണ്ട് മുറികളിലെ അവശിഷ്ടങ്ങളില്‍ തൊഴിലാളികള്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വഷണം നടന്നുക്കൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments