പുലിയുടെ സാന്നിധ്യം :മരക്കടവ് -മൂന്നുപാലം ഭാഗത്ത് കൂടും ക്യാമറയും സ്ഥാപിച്ചു




 പുൽപ്പള്ളി : മരക്കടവ് -മൂന്നുപാലം ഭാഗത്ത് പുലി ആടിനെ കൊന്ന ബിജു ഉറുമ്പിൻകരോട്ടിന്റെ വീടിനടുത്ത് കൂടും ക്യാമറയും സ്ഥാപിച്ചു.

മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് രണ്ട് ആടിനെ കഴിഞ്ഞ രാത്രിയിൽ പുലി കൊന്നിരുന്നു. പുളിമൂട്ടിൽ ബെന്നിയുടെ ഒരാടിനേയും, ഉറുമ്പിൻകരോട്ട് ബിജുവിന്റെ രണ്ടര മാസം ചെനയുള്ള ഒരാടിനേയും കൂട്ടിൽ കയറി കൊന്ന് ഭക്ഷിച്ചിരുന്നു. ഇവിടെയാണ് പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിച്ചത്. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ലിസി സാബു, വൈസ് പ്രസിഡണ്ട് ഷിനു കച്ചിറയിൽ, മെമ്പർമാരായ ജിഷാ സെബാസ്റ്റ്യൻ, സണ്ണി ജോസഫ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രാജീവ്കുമാർ എം കെ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സുരേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മോഹൻ കുമാർ എന്നിവർ നേതൃത്വം നൽകി. രാത്രികാലങ്ങളിൽ പ്രദേശവാസികൾ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments